മുഖ്യമന്ത്രി എക്സലൻസ് അവാർഡ്: അപേക്ഷിക്കാം

കോട്ടയം : സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ, സെക്യൂരിറ്റി, ഐ.ടി നിർമാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ-ധനകാര്യ സ്ഥാപനങ്ങൾ എന്നീ 13 മേഖലകളിൽ ഇരുപതിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
തൊഴിൽവകുപ്പിൻറെ വെബ്സൈറ്റായ www.lc.kerala.gov.in ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഫെബ്രുവരി 25 വരെ സ്വീകരിക്കും.
വിശദവിവരത്തിന് ഫോൺ: ജില്ലാ ലേബർ ഓഫീസർ-0481-2564365, 8547655265., അസിസ്റ്റൻറ് ലേബർ ഓഫീസർമാർ- 8547655389 (ഒന്നാം സർക്കിൾ), 8547655390(രണ്ടാം സർക്കിൾ), 8547655391(ചങ്ങനാശ്ശേരി), 8547655392(പുതുപ്പള്ളി), 8547655393(കാഞ്ഞിരപ്പിള്ളി), 8547655394(പാലാ), 8547655395(വൈക്കം