മാസ്റ്റര്‍ ട്രെയിനര്‍ നിയമനം: കൂടിക്കാഴ്ച്ച

Share:

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ നടക്കുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിനായി മാസ്റ്റര്‍ ട്രെയിനറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, പി ജി ഡി സി എയുമാണ് അടിസ്ഥാന യോഗ്യത. വേര്‍ഡ് പ്രോസസിങ്, എം.എസ് വേര്‍ഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി പേജ് മേക്കര്‍, ഐ. എസ്. എം എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോണ്‍: 04922-273777.

Share: