മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം

പാലക്കാട് : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘത്തിൻറെ മേല്‍നോട്ടത്തില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെര്‍ട്ടര്‍ ഹോമിലേക്ക് മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍/ പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
പത്താം ക്ലാസ് വിജയമാണ് യോഗ്യത.
പ്രായം 25 നും 45 നും ഇടയില്‍.
ശമ്പളം: 5500 രൂപ.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള ബയോഡേറ്റ ജനുവരി 30 ന് വൈകീട്ട് അഞ്ചു മണിക്കകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈന്‍, ഒറ്റപ്പാലം, 679101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2240124.