മത്സരപരീക്ഷ : പരിശീലനം

പത്തനംതിട്ട : മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്ന വനികള്‍ക്ക് പരിശീലനം നല്‍കാനുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്തിൻറെ പദ്ധതിയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: ഗണിതശാസ്ത്രം, ഇംഗ്ലീഷ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. കോച്ചിംഗ് സെൻററില്‍ പഠിപ്പിച്ചവര്‍ക്കും അധികയോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓഗസ്റ്റ് 30 ന് മുൻപ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0468 2350229.






