‘ബേഠി ബച്ചാവോ ബേഠി പഠാവോ’: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പ്രകാരം കേരള സര്‍ക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തൊഴിലധിഷ്ഠിത കോഴ്സായ ആര്‍ട്ടിഫിഷ്യല്‍ ഇൻ റ ലിജിന്‍സ് ആൻ റ് മെഷീന്‍ ലേണിംഗ് കോഴ്സില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സൗജന്യമായി നടക്കുന്ന കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത: മൂന്നാം സെമെസ്റ്റര്‍ ഡിഗ്രി സയന്‍സ്, അഞ്ചാം സെമെസ്റ്റര്‍ ബി.ടെക് സിഎസ്, ഐടി, ഇസി. ഡിഗ്രി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ പത്തിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ വനിത ശിശുവികസന കാര്യാലയത്തില്‍ നേരിട്ടെത്തണം.
ഫോണ്‍: 7012648027, 7907874336