ബി എസ് എഫ് കോണ്‍സ്റ്റബിൾ: 1074 ഒഴിവുകൾ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിൾ (ട്രേഡ്സ്മാന്) തസ്തികയിലേക്ക് അ പേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന 1074 ഒഴിവുകളാണുള്ളത്. നിലവില്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താന്‍ സാധ്യതയുള്ളതാണ് ഒഴിവുകള്‍ . ശാരീരിക ക്ഷമത, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന തുടങ്ങിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
1. കോണ്‍സ്റ്റബ്ള്‍ (കോബ്ളര്‍): 67 ഒഴിവ്
2. കോണ്‍സ്റ്റബ്ള്‍ (ടെയ്ലര്): 28 ഒഴിവ്
3. കോണ്‍സ്റ്റബ്ള്‍ (കാര്‍പെന്റര്‍): രണ്ട് ഒഴിവ്
4. കോണ്‍സ്റ്റബ്ള്‍ (ഡ്രാഫ്റ്റ്സ്മാന്‍): ഒരു ഒഴിവ്
5. കോണ്‍സ്റ്റബ്ള്‍ (പെയിന്റര്‍): അഞ്ച് ഒഴിവ്
6. കോണ്‍സ്റ്റബ്ള്‍ (കുക്ക്): 332 ഒഴിവ്
7. കോണ്‍സ്റ്റബ്ള്‍ (വാട്ടര്‍ കാരിയര്‍): 177 ഒഴിവ്
8. കോണ്‍സ്റ്റബ്ള്‍ (വാഷര്‍ മാന്‍): 131 ഒഴിവ്
9. കോണ്‍സ്റ്റബ്ള്‍ (ബാര്‍ബര്‍): 85 ഒഴിവ്
10. കോണ്‍സ്റ്റബ്ള്‍ (സ്വീപ്പര്‍): 212 ഒഴിവ്
11. കോണ്‍സ്റ്റബ്ള്‍ (വെയ്റ്റര്‍): 27 ഒഴിവ്
12. കോണ്‍സ്റ്റബ്ള്‍ (മാലി): ഒരു ഒഴിവ്
13. കോണ്‍സ്റ്റബ്ള്‍ (ഖോജി): ആറ് ഒഴിവ്്.
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യമാണ് യോഗ്യത. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടിെന്റ സര്‍ട്ടിഫിക്കറ്റ് കോഴ്സോ രണ്ടു വര്‍ഷ ഡിപ്ലോ മയോ. 167.5 സെന്റീമീറ്റര്‍ ഉയരവും 78-83 സെന്റീമീറ്റര്‍ നെഞ്ചളവും വേണം. ഇതില്‍ വിവിധ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.
പ്രായം: 2017 ആഗസ്റ്റ് ഒന്നിന് 18നും 23നും ഇടയിലായിരിക്കണം.
www.bsf.nic.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ച് തപാലില്‍ അതത് മേഖല ഓഫിസുകളിലേക്ക് അയക്കണം.
അവസാന തീയതി ഒക്ടോബര്‍ 15 .
കൂടുതല്‍ വിവരങ്ങള്‍ക്ക് www.bsf.nic.in എന്ന വെബ്സൈറ്റിൽ