ബാങ്കുകളില്‍ 8822 പ്രബേഷനറി ഓഫിസര്‍ ഒഴിവുകൾ

563
0
Share:

പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസര്‍ (പി.ഒ)/മാനേജ്മെന്‍റ് ട്രെയ്നി തസ്തികയിലെ ഒഴിവുകളിലേക്ക് സംയുക്തമായി നടത്തുന്ന പൊതുപരീക്ഷക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.
ആകെ 8822 ഒഴിവുകളാണുള്ളത്.
അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേനാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയില്‍ ഐ.ബി.പി.എസ് പരീക്ഷയെഴുതി ഒരു വര്‍ഷത്തിനകം വരുന്ന ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷിക്കാനാണ് യോഗ്യത. ഐ.ബി.പി.എസ് പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഈ ബാങ്കുകള്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ എഴുത്തുപരീക്ഷ കൂടാതെ നേരിട്ട് ഇന്‍റര്‍വ്യൂവിന് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം. . പ്രായം: ജൂലൈ ഒന്നിന് 20നും 30നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്.
പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ്: പരീക്ഷാനടത്തിപ്പില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍ ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്കായി പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ് സംഘടിപ്പിക്കും . കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് സെന്റർ ഉള്ളത്. പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ അത് രേഖപ്പെടുത്തണം.
പ്രധാന തീയതികള്‍: അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13. ജൂലൈ 26 മുതല്‍ അപേക്ഷിക്കാം.
ജൂലൈ 26 മുതല്‍ ആഗസ്റ്റ് 13 വരെ ഫീസടക്കാം. പ്രീ എക്സാം ട്രെയ്നിങ്ങിനുള്ള ഹാള്‍ടിക്കറ്റ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഡൗണ്‍ലോഡ് ചെയ്യാം. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടു വരെയാണ് പ്രീ എക്സാം ട്രെയ്നിങ്. ഒക്ടോബറില്‍ ഓണ്‍ലൈന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഒക്ടോബര്‍ 16, 22, 23 തീയതികളിലാണ് ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ. ഫലം നവംബറില്‍ പുറത്തുവരും. മെയിന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് നവംബറില്‍ ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ 20നാണ് മെയിന്‍ പരീക്ഷ. ഡിസംബറില്‍ ഫലം പ്രഖ്യാപിക്കുകയും ജനുവരിയില്‍ ഇന്‍റര്‍വ്യൂ ഹാള്‍ടിക്കറ്റ് ലഭിക്കുകയും ചെയ്യും. ജനുവരിയിലോ ഫെബ്രുവരിയിലോ ഇന്‍റര്‍വ്യു നടക്കും.
അപേക്ഷിക്കേണ്ട വിധം: എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് അപേക്ഷഫീസ്. www.ibps.in എന്ന വെബ്സൈറ്റില്‍ CWE PO/MT എന്ന സെക്ഷനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

Share: