പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നീഷ്യൻ ഒഴിവ്

Share:

കോട്ടയം : പാലാ കെ. എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെൻററിലേക്ക് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിസംബർ 17 രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നോളജിയിൽ ആർ.സി.ഐ. രജിസ്‌ട്രേഷനോടു കൂടിയ ബിരുദം അല്ലെങ്കിൽ ഡിപ്‌ളോമ, അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഹാജരാകണം.
വിശദവിരങ്ങൾക്കു ഫോൺ: 04822215154

Share: