പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒന്നര വര്‍ഷമാണ് കാലാവധി.
യോഗ്യത: ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.ജിഡി.സിഎയും. പാരമ്പര്യ വിജ്ഞാനത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും ക്രോഡീകരണത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിലുളള പരിജ്ഞാനവും അഡോബ് ഇന്‍ ഡിസൈനിലുളള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രൂഫ് റീഡിംഗ്/കോപ്പി എഡിറ്റിംഗ്, കോറല്‍ ഡ്രോ, പെയിന്റിംഗ് ടെക്‌നോളജി, ഓപ്പണ്‍ ജേര്‍ണല്‍ സിസ്റ്റം എന്നിവയിലുളള അറിവ് അഭികാമ്യം.
പ്രായം: 2017 ജനുവരി ഒന്നിന് 36 വയസു കഴിയാന്‍ പാടില്ല.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുളളവര്‍ക്ക് നിയമാനുസൃതമുളള വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 14,000 രൂപ+ എച്ച്.ആര്‍.എ.
താത്പര്യമുളള വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം 695 562 ല്‍ സെപ്റ്റംബര്‍ 25നു രാവിലെ 10ന് കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in