പ്രിൻറിംഗ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ കെ.ജി.ടി.ഇ. പ്രിൻറിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിംഗ് ടെക്നോളജി ആന്‍ഡ് ട്രെയിനിംഗും സംയുക്തമായാണ് കോഴ്സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെജി.ടി.ഇ പ്രസ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സ് നടത്തുന്നത്. അപേക്ഷകര്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. പട്ടികജാതി /പട്ടികവര്‍ഗ/ മറ്റര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.

ഒ.ബി.സി/ എസ്.ഇ.ബി.സി /മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സെൻ റ ര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിംഗ് ടെക്നോളജി ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2474720, 0471-2467728

Share: