പ്രിൻറിംഗ്കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറ്ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471 – 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) കേന്ദ്രങ്ങളിൽ ആരംഭിച്ച കേരള ഗവൺമെൻറ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻറ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം.
പട്ടികജാതി / പട്ടികവർഗ്ഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി / എസ്.ഇ.ബി.സി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അതാത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
വിശദവിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെൻറ്ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടാം. വെബ്സൈറ്റ്: www.captkerala.com. ഫോൺ: 0471 2474720, 0471 2467728.
. .






