പോളിടെക്‌നിക്കില്‍ താത്കാലിക ഒഴിവുകൾ

Share:

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങളിലെ സായാഹ്ന കോഴ്‌സുകളിലെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ജൂണ്‍ 12ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. സിവില്‍ വിഭാഗം ലക്ചററുടേയും, സിവില്‍ വിഭാഗം ട്രേഡ്‌സ്മാന്റെയും ഓരോഒഴിവും ഇലക്ട്രിക്കല്‍ വിഭാഗം ലക്ചററുടെ രണ്ട് ഒഴിവുമാണുള്ളത്. യോഗ്യത : ലക്ചററിന് ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദവും, ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിലെ ടി.എച്ച്.എസ്.എല്‍.സി/ഐ.റ്റി.ഐ യുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ www.cptctvpm.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 2360391

Share: