പി.സി.എന്‍ രേഖ , പി.എസ്.സി. മാറ്റം വരുത്തുന്നു
ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ രേഖയാണ് പി.സി.എന്‍. (പെര്‍മനന്റ് കാന്‍ഡിഡേറ്റ് നമ്പര്‍) സര്‍ട്ടിഫിക്കറ്റ്. പി.എസ്.സി. ഇത് നല്‍കുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തുന്നു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പരിശോധനയ്ക്കുശേഷം നല്‍കുന്ന ഈ രേഖ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ഇനിമുതല്‍ ഉള്‍പ്പെടുത്തും. ഇതിന്റെ പി.ഡി.എഫ്. മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഏതുസമയത്തും ഉദ്യോഗാര്‍ഥിക്ക് അച്ചടിപ്പകര്‍പ്പ് എടുക്കാനാകും. അഭിമുഖത്തിനുഎത്തുമ്പോള്‍ ഈ പകര്‍പ്പും ഉദ്യോഗാര്‍ഥി ഹാജരാക്കണം.
നിലവില്‍ ഒറ്റത്തവണ പരിശോധന കഴിയുമ്പോള്‍ പി.സി.എന്‍. സര്‍ട്ടിഫിക്കറ്റ് പി.എസ്.സി.യാണ് നല്‍കുന്നത്. കൂടുതല്‍ യോഗ്യതകള്‍ പ്രൊഫൈലില്‍ ചേര്‍ക്കുന്നതിനനുസരിച്ച് പി.സി.എന്‍. സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റിനല്‍കേണ്ടിയുംവരും. ഹോളോഗ്രാം പതിച്ച ഈ രേഖ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ സത്യപ്രസ്താവന ഉള്‍പ്പെടെ നിരവധി നടപടിക്രമം ഉദ്യോഗാര്‍ഥികള്‍ പാലിക്കണം. ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 40 രൂപയോളം പി.എസ്.സി.ക്ക് ചെലവാകുന്നുണ്ട്. പകര്‍പ്പെടുക്കാൻ ഉദ്യോഗാര്‍ഥി 500 രൂപ ഫീസ് അടയ്ക്കുകയുംവേണം.
സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കുന്നതോടെ അധികചെലവ് ഒഴിവാക്കാനും ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാനും സാധിക്കും. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഒറ്റത്തവണപരിശോധനയില്‍ വരുത്താന്‍ പി.എസ്.സി. തീരുമാനിച്ചു.
ഈ സര്‍ട്ടിഫിക്കറ്റ്
നിയമനശുപാര്‍ശയ്‌ക്കൊപ്പം നിയമന അധികാരിക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഒറ്റത്തവണ പരിശോധനയെക്കുറിച്ച് അക്ഷയസംരംഭകര്‍ക്ക് പി.എസ്.സി.പരിശീലനം നല്‍കും