പി എസ് സി പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റുകള്‍
ലെജിസ്ളേറ്റര്‍ സെക്രട്ടറിയേറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് തസ്തികക്ക് ( കാറ്റഗറി നമ്പര്‍ 332/2016 ) 2017 ആഗസ്റ്റ് 22 ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെനടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
കാറ്റഗറി നമ്പര്‍ 433/2016 പ്രകാരം സര്‍വേയും ഭൂരേഖയും വകുപ്പില്‍ സര്‍വേ സൂപ്രണ്ട് തസ്തികക്ക് 2017 ആഗസ്റ്റ് 23 നും, കാറ്റഗറി നമ്പര്‍ 1/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ (എന്‍ജിനിയറിങ് കോളേജുകള്‍) വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് തസ്തികക്ക് 2017 ആഗസ്റ്റ് 24 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍: എന്‍സിഎ മുസ്ളിം (160/2017), കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ്: എന്‍സിഎ ഒബിസി (475/2016) എന്നിവയില്‍ അഭിമുഖം നടത്താന്‍ PSC തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്സ്: ഒന്നാം എന്‍സിഎ- എസ്ടി (497/2016), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്സ് ജൂനിയര്‍- മൂന്നാം എന്‍സിഎ ഒഎക്സ് (101/2016) എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ഡിടിപി ഓപ്പറേറ്റര്‍ (656/2014), ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഐഎം) മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ (223/2016) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്-2/ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 (മൂന്ന് ശതമാനം ബാക്ക് ലോഗ്- കാറ്റഗറി നമ്പര്‍ 649/2013) എന്നിവയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
പട്ടികജാതി- വര്‍ഗ കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ്-2 വിജ്ഞാപനത്തിനും തീരുമാനമായി. വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്) തസ്തികമാറ്റം വഴിയുള്ള നിയമനം എന്നിവയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും പി എസ് സി യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസവകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പി സ്കൂള്‍ (എന്‍സിഎ ഒഎക്സ്/ ധീവര) രണ്ട് വിജ്ഞാപനങ്ങള്‍ക്കുശേഷവും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാതൃ റാങ്ക് പട്ടികയില്‍നിന്ന് ഒഴിവുകള്‍ നികത്താന്‍ തീരുമാനിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍- ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (കമാന്‍ഡോവിങ്) എന്‍ജെഡി ഉള്‍പ്പെടെയുള്ള 210 ഒഴിവ് നികത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചു. റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍- സംസ്കൃതം (447/2010) ഒരു ഉദ്യോഗാര്‍ഥിയെപ്പോലും നിയമന ശുപാര്‍ശ ചെയ്യാന്‍ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഒരാളെയെങ്കിലും നിയമന ശുപാര്‍ശ ചെയ്യുംവരെയോ അല്ലെങ്കില്‍ ഒരു വര്‍ഷംവരെയോ റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 34/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ – ഇംഗ്ളീഷ് (പട്ടികജാതി പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 100003 മുതല്‍ 100028 വരെയും 100121 മുതല്‍ 100162 വരെയും രജിസ്റ്റര്‍ നമ്പറിലുള്ള 60 ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ 2017 ആഗസ്ത് 23, 24, 25 തിയതികളില്‍ എറണാകുളം പി എസ് സി മേഖലാ ഓഫീസില്‍ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 21.08.2017 നകം അറിയിപ്പ് ലഭിക്കാത്തവര്‍ ആസ്ഥാന ഓഫീസിലെ എസ്ആര്‍ 2 വിഭാഗവുമായി ബന്ധപ്പെടണം.
ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 542/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനിയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ (കെമിക്കല്‍ എന്‍ജിനിയറിങ്) തസ്തികയിലേക്ക് 2017 ആഗസ്ത് 21 ന് രാവിലെ പത്തുമുതല്‍ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രായോഗിക പരീക്ഷ
കാറ്റഗറി നമ്പര്‍ 225/2009 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കോബ്ളര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വിപുലീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണപരിശോധനയ്ക്ക് ഹാജരാവുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ 2017 ആഗസ്ത് 17, 18, 19, 21, 22, 23, 24 തിയതികളില്‍ പി എസ് സി യുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍.
വ്യക്തിഗത അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പി എസ് സി യുടെ ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് വിഭാഗവുമായി ബന്ധപ്പെടുക. (ഫോണ്‍: 0471-2546448)