പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Share:

കാറ്റഗറി നമ്പര്‍: 499/2017

ജൂനിയര്‍ അസിസ്റ്റന്‍റ് കെ.എസ്.എഫ്.ഇ

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റ൪പ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിലേക്ക് ഉദ്യോഗകയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി പരീക്ഷക്ക്‌ വേണ്ടി പ്രസ്തുത സ്ഥാപനത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ നിയമന പരിധിയില്‍ പെടുന്ന വാച്ച്മാന്‍, പ്യൂണ്‍, ഡ്രൈവർ എന്നീ ലോവർ ഗ്രേഡ് തസ്തികകളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി യോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.

കമ്പനിയുടെ സബോര്‍ഡിനേറ്റ് സര്‍വീസിൽ 2 വര്‍ഷത്തിൽ കുറയാത്ത സേവനം പൂര്‍ത്തിയാക്കിയിരിക്കണം.

ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയില്‍ approved probationer or full member ആയിരിക്കണം.

പ്രായപരിധി ബാധകമല്ല.

ഒറ്റതവണ രജിസ്ട്രേഷന്‍പൂര്‍ത്തിയാക്കിയതിനു ശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷാ ഫീസില്ല. അവസാന തീയതി: 27.12.2017

കാറ്റഗറി നമ്പര്‍: 500/2017

കൊമേഴ്സ്യല്‍ ഇന്‍സ്പെക്ട൪ വാണിജ്യ നികുതി വകുപ്പ്

സംസ്ഥാന വാണിജ്യ നികുതി വകുപ്പിലെ കോണ്‍ഫിഡ൯ഷ്യല്‍ അസിസ്റ്റന്‍റ്/അപ്പര്‍ ഡിവിഷ൯ ടൈപ്പിസ്റ്റ് എന്നിവരില്‍ നിന്നും കോമേഴ്സ്യൽ ടാക്സ് ഇന്‍സ്പെക്ട൪ തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിനു വേണ്ടി ഉള്ള എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എല്‍.സി പാസായിരിക്കണം

അക്കൌണ്ട് ടെസ്റ്റ്‌ (ലോവര്‍) പാസായിരിക്കണം

agriculture income tax and sales tax paper I, II & III (Departmental Test) പാസായിരിക്കണം. അപേക്ഷകര്‍ B.com പസയിട്ടുണ്ടെങ്കില്‍ Paper I & II മാത്രം പാസായാല്‍ മതി. ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയില്‍ apporved probationer of full member ആയിരിക്കണം

പ്രായപരിധി ബാധകമല്ല. ഒറ്റതവണ രജിസ്ട്രേഷന്‍പൂര്‍ത്തിയാക്കിയതിനു ശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: 27.12.2017

Share: