ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 984 ഒഴിവുകൾ
കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 984 ഒഴിവുകളാണുള്ളത്. ക്ളാസ് 3 കേഡറിലാണ് നിയമനം.
ജനറല്‍ (533), ഒ.ബി.സി (235), എസ്.സി (140), എസ്.ടി (76) എന്നിങ്ങനെയാണ് ഒഴിവുകള്‍. കേരളത്തില്‍ 51 ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. എസ്.എസ്.സി/എച്ച്.എസ്.സി/ ഇന്‍റര്‍മീഡിയറ്റ്/ഗ്രാജ്വേഷന്‍ ലെവലില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷ അയക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷകരുടെ പ്രായം 18നും 30നുമിടയിലായിരിക്കണം. 2016 ജൂണ്‍ 30 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. ഒ.ബി.സി/പുനര്‍ വിവാഹം ചെയ്യാത്ത വിധവകള്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്കും മൂന്നുവര്‍ഷം ഇളവ് ലഭിക്കും. എസ്.സി/എസ്.ടിക്ക് അഞ്ചുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്.
പ്രിലിമിനറി/മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓണ്‍ലൈന്‍ ടെസ്റ്റായിരിക്കും. 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് 50 രൂപയാണ് ഫീസ്.
ഇന്‍റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം.
www.newindia.co.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 29 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.