നേവല്‍ അക്കാദമിയില്‍ അപേക്ഷ ക്ഷണിച്ചു

583
0
Share:

ഏഴിമല നേവല്‍ അക്കാദമിയില്‍ പ്ളസ് ടു കാഡറ്റ് ബി.ടെക് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ളസ് ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലു വര്‍ഷത്തെ ബി.ടെക് കോഴ്സിന് പ്രവേശം ലഭിക്കും. 2017 ജനുവരിയിലാണ് പരിശീലനം ആരംഭിക്കുക. അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലോ ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെ.എന്‍.യുവിന്‍െറ ബി.ടെക് ബിരുദം ലഭിക്കും. ഒപ്പം, നേവിയില്‍ സബ് ലെഫ്റ്റനന്‍റ് പദവിയുമാണ് കാത്തിരിക്കുന്നത്. •യോഗ്യത ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു. എസ്.എസ്.എല്‍.സിതലത്തിലോ പ്ളസ് ടുതലത്തിലോ ഇംഗ്ളീഷിന് ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വിദ്യാഭ്യാസ യോഗ്യതക്കൊപ്പം അപേക്ഷാര്‍ഥിക്ക് നിഷ്കര്‍ഷിക്കുന്ന ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്ക് www. joinindiannavy.gov.in സന്ദര്‍ശിക്കുക. എസ്.എസ്.ബി റാങ്ക്ലിസ്റ്റ് തയാറാക്കാന്‍ പ്ളസ് ടു മാര്‍ക്കോ ജെ.ഇ.ഇ (മെയിന്‍) പരീക്ഷയുടെ റാങ്കോ ആണ് പരിഗണിക്കുക. അപേക്ഷിക്കുന്ന സമയത്ത് ഇവ തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണ്. രണ്ട് ഓപ്ഷനുകള്‍ വ്യത്യസ്ത അപേക്ഷകളിലായി നല്‍കിയാല്‍ അയോഗ്യനാകും. •പ്രായപരിധി 1997 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. •തെരഞ്ഞെടുപ്പ് മന$ശാസ്ത്ര പരീക്ഷ, ഗ്രൂപ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ആഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലായി ഇവ നടത്തും. ബംഗളൂരു, ഭോപാല്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍വെച്ചാണ് പരീക്ഷകള്‍ നടക്കുക. •അപേക്ഷിക്കേണ്ട വിധം www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് പ്രിന്‍റൗട്ടുകള്‍ എടുത്ത് ഒന്ന് അയക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച എസ്.എസ്.എല്‍.സി, പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്ലിസ്റ്റുകള്‍ എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അയക്കേണ്ടത്. അയക്കുന്ന കവറിനു പുറത്ത് ‘Online Application No. ________ Application for 10+2 (B.Tech) for Jan 2017 Course. Percentage _____or JEE(Mains) Rank_____(as applicable). NCC ‘C’ Yes/No എന്നിവ രേഖപ്പെടുത്തണം. പരീക്ഷക്ക് ക്ഷണിക്കുകയാണെങ്കില്‍ അപേക്ഷയുടെ രണ്ടാമത്തെ പ്രിന്‍റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: Post Box No. 04, Nirman Bhawan, New Delhi 110 011. അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10. അപേക്ഷയുടെ പ്രിന്‍റൗട്ട് സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 20. വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in

Share: