നാഷണൽ ഹൈവേസ്: ഡെപ്യൂട്ടി മാനേജർ
നാഷണൽ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.
40 ഒഴിവുകളാണുള്ളത് . ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.
യോഗ്യത- സിവിൽ എൻജിനിയറിംഗിൽ ബിരുദം. 2017 ജൂലൈ 31ന് സാധുവായ ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
പ്രായം- 30 വയസിൽ കൂടരുത്.
2017 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷിക്കേണ്ട വിധം- www.nhai.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കിൽ ഇതേ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓഫ് ലൈനായോ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂലൈ 31.