നാഷനൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ- 205 ഒഴിവുകൾ

Share:

നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിക്കുവാൻ അപേക്ഷ ക്ഷണിച്ചു. 205 ഒഴിവുകളാണുള്ളത്. ജനറൽ (113), എസ്.സി (31), എസ്.ടി (16), ഒ.ബി.സി (45), ഭിന്നശേഷിക്കാർ (ആറ്) എന്നിങ്ങനെയാണ്  .
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 60 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 30 കഴിയരുത്. 2017 മാർച്ച് ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. എസ്.സി/എസ്.ടിക്ക് അഞ്ചു വർഷവും ഒ.ബി.സിക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് . പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ നടക്കുക.
പ്രിലിമിനറി പരീക്ഷക്ക് 100 മാർക്കിെൻറ ഒബ്ജക്ടിവ് ടൈപ് ചോദ്യങ്ങളാണുണ്ടാവുക.
ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നാണ് ചോദ്യങ്ങളുണ്ടാവുക.
ഇംഗ്ലീഷിൽ 30 മാർക്കിനും മറ്റ് രണ്ട് വിഭാഗത്തിൽ 35 മാർക്കിനുമുള്ള ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷക്ക് 200 മാർക്കിെൻറ ഒബ്ജക്ടിവ് ടൈപ് ചോദ്യങ്ങളും 30 മാർക്കിെൻറ വിവരണാത്മക ചോദ്യങ്ങളുമുണ്ടാകും. ഓൺലൈൻ പരീക്ഷയായിരിക്കും.
റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ അവയർനസ്, കമ്പ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗത്തിൽനിന്നാണ് ഒബ്ജക്ടിവ് ചോദ്യങ്ങളുണ്ടാവുക. ഓരോ സെക്ഷനിൽനിന്നും 40 മാർക്കിെൻറ ചോദ്യങ്ങളുണ്ടാകും. 120 മിനിറ്റ് സമയം ലഭിക്കും. ഇംഗ്ലീഷ് ലാംഗ്വേജിൽനിന്നുള്ള വിവരണാത്മക ചോദ്യത്തിന് 30 മിനിറ്റാണ് അനുവദിക്കുക.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷ കേന്ദ്രമായിരിക്കും.
അപേക്ഷഫീസ്: എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 100, മറ്റുള്ളവർക്ക് 600.
ഓൺലൈനായി ഫീസ് അടക്കാം. www.newindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തീയതി ഏപ്രിൽ 20.വിശദ വിവരം വെബ്സൈറ്റിൽ ലഭിക്കും.

Share: