താത്ക്കാലിക നിയമനം

Share:

തിരുഃ പട്ടികജാതി വികസന വകുപ്പ് ട്രെയ്‌സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു.

പ്രായപരിധി 21-35 വയസ്സ്.

ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിൻ റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5.

അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

Share: