തമിഴ്‌നാട് എം.ബി.ബി.എസ് : ഇപ്പോൾ അപേക്ഷിക്കാം

Share:

തമിഴ്‌നാട് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി.  സംസ്ഥാനത്തെ 22 മെഡിക്കൽ, ഡ​ൻറൽ കോളജുകളില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ  ജൂ​ലൈ ഏഴു വരെ അപേക്ഷാ ഫോറം ലഭിക്കും.

അപേക്ഷ ഫീസ്​ 500 രൂപ.

എം.ബി.ബി.എസിനും ബി.ഡി.എസിനും വ്യത്യസ്ത ഫോറങ്ങളിലാണ് അപേക്ഷിക്കേണ്ടത്. www.tnhealth.org, www.tnmedicalselection.org എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ എട്ടിനു മുമ്പ് ദി സെക്രട്ടറി, സെലക്​ഷന്‍ കമ്മിറ്റി, കില്‍പ്പോക്ക്, ചെന്നൈ 10 എന്ന വിലാസത്തില്‍ ലഭിക്കണം. ജൂലൈ 14ന് റാങ്ക് പട്ടിക പുറത്തുവിടും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൊത്തം  2750 മെഡിക്കല്‍ സീറ്റുകളാണുള്ളത്​.

ഇൗ അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കായി മാത്രം 85 ശതമാനം സീറ്റുകള്‍ മാറ്റിവെക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Share: