ഡോക്ടർ : വാക്ക് ഇൻ ഇൻറർവ്യൂ

കോഴിക്കോട് : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ഏപ്രിൽ 30 ന് പകൽ 11 ന് പഞ്ചായത്ത് ഹാളിൽ ഇൻറർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, എംബിബിഎസ് യോഗ്യത സർട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും കോപ്പികളുമായി ഹാജരാകേണ്ടതാണ്.