ഡോക്ടർ അഭിമുഖം

10
0
Share:

തിരുഃ വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് രാത്രി ഡ്യൂട്ടിക്ക് ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, മുൻപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 4 രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണന. ഫോൺ: 0471- 2223594.

Tagsdoctor
Share: