ഡോക്ടര്‍മാരെ നിയമിക്കുന്നു

479
0
Share:

പള്ളിപ്പുറം സി.ആര്‍.പി.എഫ് ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 57, 672 രൂപയും ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്ക് 47,775 രൂപയുമാണ് വേതനം.

മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.

നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും, 5 പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 9 മണിക്ക് പള്ളിപ്പുറം സി.ആര്‍.പി.എഫ് ജി.സി കാമ്പസിലെ ആശുപത്രിയില്‍ എത്തണം.

വിശദ വിവരങ്ങള്‍ക്ക് 0471 – 5757380

Share: