ഡല്‍ഹി സര്‍ക്കാരിൽ 835 ഒഴിവുകൾ

Share:

ദല്‍ഹി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനായി ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്
അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍: 03/17

നാല് വകുപ്പുകളിലായി ആറുതസ്തികകളില്‍ 835 ഒഴിവുകള്‍ ആണുള്ളത്.

സര്‍വീസസ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ഗ്രേഡ് II (DASS)-221, ആയുഷില്‍
ഫാര്‍മസിസ്റ്റ്-40, വിദ്യഭ്യാസ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്‍റ് -13,
ജയില്‍ വകുപ്പില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട്-96, മേട്രന്‍-64,
വാര്‍ഡന്‍-401, എന്നിങ്ങനെ ആണ് ഒഴിവുകള്‍.
ഗ്രേഡ് II- (DASS) യോഗ്യത: ആര്‍ട്സ്, കൊമേഴ്സ്‌, സയന്‍സ്,
അഗ്രിക്കള്‍ച്ചര്‍ എന്നിവയില്‍ ഒന്നില്‍ ബിരുദം. ഹിന്ദിയില്‍ അറിവ്
അഭിലഷണീയം.

പ്രായം: 20-32 വയസ്.

ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ

ഫാര്‍മസിസ്റ്റ് (ഹോമിയോപ്പതിക്) യോഗ്യത: സയന്‍സ്സ് സ്ട്രീമില്‍ പ്ലസ്‌
ടു, ഹോമിയോപ്പതി ഫാര്‍മസിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള
ഡിപ്ലോമ.

പ്രായം: 27 വയസ്.
ശമ്പളം: 5200 – 20200 രൂപ, ഗ്രേഡ് പേ-2800 രൂപ

ലീഗല്‍ അസിസ്റ്റന്‍റ്: യോഗ്യത നിയമ ബിരുദത്തിനൊപ്പം മറ്റേതെങ്കിലും
വിഷയത്തില്‍ കൂടി ബിരുദം. അല്ലെങ്കില്‍ നിയമത്തില്‍ അഞ്ചു വര്‍ഷ
ഇന്‍റഗ്രേറ്റഡ് ബിരുദം.

പ്രായം: 30 വയസില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, ഗ്രേഡ് പേ-4200 രൂപ

അസിസ്റ്റന്‍റ് സൂപ്രണ്ട്: യോഗ്യത: ബിരുദം. ശാരീരിക യോഗ്യത
പുരുഷന്മാര്‍ക്ക് 5’6″ ഉയരവും സ്ത്രീകള്‍ക്ക് 5’0″ ഉയരവും
ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് 32″ നെഞ്ചളവ് വേണം.

കായിക ക്ഷമതാ പരീക്ഷ: പുരുഷന്മാര്‍ക്ക് 6 മിനിറ്റ് 30 സെക്കന്‍ഡില്‍ 1600
മീറ്റര്‍ ഓട്ടം, 3’6″ ഹൈജംപ് 13 അടി ലോങ്ങ്‌ ജംപ്. സ്ത്രീകള്‍ക്ക് 4
മിനിറ്റ് 30 സെക്കന്‍ഡില്‍ 800 മീറ്റര്‍ ഓട്ടം, മൂന്നടി ഹൈജമ്പ് , 9 അടി
ലോങ്ങ്‌ ജംപ്.

പ്രായം: 18 നും 27 നും ഇടയില്‍.

ശമ്പളം: 5200 – 20200 രൂപ . ഗ്രേഡ് പേ 2800 രൂപ

മേട്രന്‍: യോഗ്യത: ഈ തസ്തികയിലേക്ക് വനിതകള്‍ക്ക് മാത്രമാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത സീനിയര്‍ സെക്കണ്ടറി. ശാരീരിക യോഗ്യതകള്‍: ഉയരം 157
സെ. മീ കാഴ്ച (കണ്ണടയില്ലാതെ) 6/6 . കായിക ക്ഷമതാ പരീക്ഷ
ഉണ്ടായിരിക്കും. -4 മിനിറ്റില്‍ 800 മീ ഓട്ടം. 3 അടി ഹൈജമ്പ് , 9 അടി
ലോങ്ങ്‌ ജമ്പ്
പ്രായം: 18 നും 2 7 നും ഇടയില്‍.
ശമ്പളം: 5200 – 20200 രൂപ ഗ്രേഡ് പേ 1900 രൂപ

വാര്‍ഡന്‍: യോഗ്യത പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
വിദ്യാഭ്യാസ യോഗ്യത സീനിയര്‍ സെക്കണ്ടറി, ശാരീരിക യോഗ്യതക: ഉയരം 170 സെ.
മീ, നെഞ്ചളവ് 81-85 സെ. മീ, കാഴ്ച (കണ്ണടയില്ലാതെ) 6/6. കായിക ക്ഷമതാ
പരീക്ഷ ഉണ്ടായിരിക്കും. -6 മിനിറ്റില്‍ 1600 മീറ്റര്‍ ഓട്ടം, 3 അടി 9
ഇഞ്ച്‌ ഹൈ ജമ്പ്, 13 അടി ലോങ്ങ്‌ ജമ്പ്

പ്രായം: 18 നും 27 നും ഇടയില്‍.
ശമ്പളം: 5200 – 20200 രൂപ ഗ്രേഡ് പേ 1900 രൂപ

അപേക്ഷിക്കേണ്ട വിധം: ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കണം

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.dsssbonline.nic.in
അവസാന തീയതി: നവംബര്‍ 21

Share: