ട്യൂട്ടർ നിയമനം

വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും.
എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ്ടു, യു ജി / പി ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ ഹാജരാകണം.