ടെക്നിക്കല്‍ അസിസ്റ്റൻറ് : വാക് ഇന്‍ ഇൻറര്‍വ്യൂ

ഇടുക്കി : ജില്ലയിലെ ദേവികുളം ആര്‍ ഡി ഒ കാര്യാലയത്തിലെ മെയിൻറനന്‍സ് ട്രിബ്യൂണലില്‍ ടെക്നിക്കല്‍ അസിസ്റ്റൻറനെ നിയമിക്കുന്നു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്.
പ്രായം: 18 നും 35 നും മധ്യേ.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, വേഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. എംഎസ്ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന.
ഹോണറേറിയം പ്രതിമാസം 21,000/ രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എപ്രില്‍ 08 ന് രാവിലെ 11 ന് ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇൻറര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഫോട്ടോയും ഉള്‍പ്പടെ ബയോഡാറ്റ സഹിതം അപേക്ഷ നേരിട്ട് നല്‍കേണ്ടതും രേഖകളുടെ അസല്‍ ഇൻറര്‍വ്യൂ സമിതിക്ക് മുന്‍പാകെ ഹാജരാക്കേണ്ടതുമാണ്.
ഫോണ്‍: 04862 – 228160