ജൂനിയർ ലാംഗ്വേജ് ടീച്ചർ : കൂടിക്കാഴ്ച

Share:

കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ മരുതോങ്കരയിൽ പ്രവർത്തിക്കുന്ന ഡോ. ബി.ആർ അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്‌കൂളിലേക്ക് 2023 – 24 അധ്യയന വർഷത്തേക്ക് ജൂനിയർ ലാംഗ്വേജ് ടീച്ചറെ (ഹിന്ദി) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 29 ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇൻറെർവ്യൂവിനു ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

Share: