ജൂനിയര്‍ ലാബ് അസിസ്റ്റൻറ്

Share:

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രിവന്‍ഷന്ഡ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഒരൊഴിവാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം.

താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

യോഗ്യത : പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ . പ്രവൃത്തി പരിചയം അഭികാമ്യം.

വേതനം: 19280 രൂപ.

മെഡിക്കല്‍കോളജിന് 10.കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

Share: