ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ് മല്‍സരം

618
0
Share:

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2017 ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈസ്‌കൂള്‍ ( ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ്) വിദ്യാര്‍ത്ഥികള്‍ക്കായി ‘മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യസമരവും’ എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മല്‍സരം സംഘടിപ്പിക്കും.

ഒക്‌ടോബര്‍ ഏഴിന് രാവിലെ 9.30 ന് തിരുവനന്തപുരം വഞ്ചിയൂരുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഹെഡ്ഡ് ഓഫീസ് ആഡിറ്റോറിയത്തിലാണ് മല്‍സരം.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10001 രൂപ, 7501 രൂപ, 5001 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന സ്‌കൂളിന് ഖാദി ബോര്‍ഡിന്റെ വജ്രജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു മാത്രമാണ് മത്സരം. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ അഞ്ച് വൈകിട്ട് അഞ്ചിനു മുമ്പായി secretary@kkvib.org അല്ലെങ്കില്‍ io@kkvib.org എന്ന ഇ മെയില്‍ വിലാസത്തിലോ കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2017, കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന തപാല്‍ വിലാസത്തിലോ 9447271153, 7356291515, 04712471696 എന്നീ ഫോണ്‍ നമ്പരുകളില്‍ എസ്.എം.എസ് ആയോ നേരിട്ടു വിളിച്ചോ പേരു രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസില്ല.

Share: