ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തൃശൂർ : ഒല്ലൂരിലുള്ള പീച്ചി ഐ.ടി.ഐ യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പിഎസ്‌സി റൊട്ടേഷന്‍ ചാര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഇസെഡ് (EZ) വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുക.
എഐസിടിഇ/ യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളജില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ അംഗീകൃത കോളേജില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിളിലുള്ള എന്‍ടിസി/ എന്‍എസി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചലക്കുടി ഗവ. ഐടിഐ യില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0480 2701491.