കൗണ്‍സിലര്‍: താത്ക്കാലിക നിയമനം
കൊല്ലം: ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ മിഷന് വാത്സല്യ പ്രകാരം കരാര്‍ വ്യവസ്ഥയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കും.
യോഗ്യത: സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി / സൈക്കോളജി / പൊതുജനാരോഗ്യം/ കൗണ്‍സിലിംഗ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പി.ജി ഡിപ്ലോമ. ഗവ./എന്‍ജിഒയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. . കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 25 വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, മുന്നാം നില, സിവില്‍ സ്റ്റേഷന്, കൊല്ലം-691013 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0474 2791597