ക്വിസ് മത്സരം

781
0
Share:

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരം. സ്‌കൂള്‍തല ക്വിസ് മത്സരം ഒക്ടോബര്‍ ഏഴിന് രാവിലെ 11മുതല്‍ 12 വരെ നടക്കും. സ്‌കൂള്‍തല മത്സരത്തില്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പങ്കെടുക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കോഴഞ്ചേരി, അടൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2220141 (കോഴഞ്ചേരി), 9400955241 (അടൂര്‍), 9400955242 (റാന്നി), 9400955243 (തിരുവല്ല).

Share: