ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ നിയമനം

Share:

എറണാകുളം : ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദിഷ്ട അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം. 92-ാം നമ്പർ അങ്കണവാടി സ്ഥിതി ചെയ്യുന്ന 28-ാം വാർഡിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

വർക്കർ തസ്തിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് പാസ് ആയിരിക്കണം. ഹെൽപ്പർ തസ്തിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.

പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ രണ്ടിന് വൈകിട്ട് അഞ്ച് വരെ ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

ഫോൺ : 91889 59719.

Share: