കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് നിയമനം

Share:

കൊല്ലം : കരുനാഗപ്പള്ളി, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്മാരെ നിയമിക്കും. സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍നിന്ന് വിരമിച്ചവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും.

പ്രായപരിധി: 62 വയസ്സ്.

ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 വിലാസത്തില്‍ മാര്‍ച്ച് 26നകം അപേക്ഷ സമര്‍പ്പിക്കണം.

Share: