കമ്പ്യൂട്ടര്‍ കോഴ്‌സുകൾ : അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

പ്ലസ്ടു കഴിഞ്ഞവര്‍ക്കായി കേരള സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ (എസ്) കോഴ്‌സിലേക്കും, പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി) കോഴ്‌സിലേക്കുമാണ് പ്രവേശനം നല്‍കുന്നത്. എഞ്ചിനീയറിങ്, ഡിപ്ലോമ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രോഗ്രാമിങ് ഇന്‍ പൈത്തണ്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം.

കോളേജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സും നടത്തുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും.

താല്പര്യമുള്ളവര്‍ www.lbscentre.kerala.gov.in/services/courses എന്ന വെബ്‍സൈറ്റ് വഴി അപേക്ഷിക്കണം.

ഫോണ്‍: 0491-2527425, 9495793308

Share: