ഓറിയന്‍റൽ ഇന്‍ഷുറന്‍സിൽ 300 ഒഴിവുകൾ

Share:

പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്  അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ (സ്കെയില്‍-1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  300 ഒഴിവുകള്‍ ആണുള്ളത്. (ജനറല്‍-158, ഒ.ബി.സി-77, എസ്.സി-44, എസ്.ടി-21)

യോഗ്യത:
അക്കൌണ്ട്സ്: 60% മാര്‍ക്കോടെ എം.കോം അല്ലെങ്കില്‍ എം.ബി.എ. ഫിനാന്‍സ്(എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 55 % )അല്ലെങ്കില്‍ സി.എ/കോസ്റ്റ് അക്കൌണ്ടന്‍റ്
ആക്ച്വറീസ്: 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഇന്ത്യയില്‍ നിന്ന് നാല് ആക്ച്വറിയൽ പേപ്പറുകള്‍ പാസായിരിക്കണം.
എഞ്ചിനീയെഴ്സ് (ഓട്ടോ മൊബൈല്‍):  ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്ങിൽ 60% മാര്‍ക്കോടെ ബിരുദം/പി.ജി.
ലീഗല്‍: 60% മാര്‍ക്കോടെ നിയമബിരുദം.
മെഡിക്കല്‍ ഓഫീസര്‍: എം.ബി.ബി.എസ്.
ജനറലിസ്റ്റ്: 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം
പ്രായം: 31.3.2017 ന് 21 നും – 30 നും മദ്ധ്യേ
ശമ്പളം: 32795 – 62315 രൂപ.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ വഴി:

വെബ്സൈറ്റ്: https://orientalinsurance.org.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 15

Share: