ഐസിഐസിഐ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ
ഐസിഐസിഐ ബാങ്കിന്റെ പ്രൊബേഷണറി ഓഫീസർ ട്രെയിനിംഗ് പ്രോഗ്രാം 42, 43 ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2018 മേയ്, 2018 ഒാഗസ്റ്റ് മാസങ്ങളിലാണ് കോഴ്സ് തുടങ്ങുക.
ബംഗളൂരുവിലെ ഐസിഐസിഐ മണിപ്പാൽ അക്കാഡമിയിൽ നടത്തുന്ന ഒരു വർഷത്തെ ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മണിപ്പാൽ സർവകലാശാലയുടെ പിജി ഡിപ്ലോമ ഇൻ ബാങ്കിംഗ് സർട്ടിഫിക്കറ്റും ഐസിഐസിഐ ബാങ്കിൽ പ്രൊബേഷണറി ഓഫീസർമാരായി നിയമനവും നൽകും. ഐസിഐസിഐ ബാങ്കിലെ ജീവനക്കാരുടെ രക്തബന്ധുക്കൾക്ക് ഈ കോഴ്സിന് അപേക്ഷിക്കാനാവില്ല. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോ മെട്രിക് അസസ്മെന്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഒരു വർഷമാണ് കോഴ്സ് കാലാവധി. കോഴ്സ് ഫീസ്- 3.89 ലക്ഷം.
യോഗ്യത- 55 ശതമാനം മർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായം- 31.12.2017ന് 25 വയസിൽ കൂടരുത്. 31.12.1992നോ അതിന് ശേഷമോ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
അപേക്ഷിക്കേണ്ട വിധം- www.iccicareers.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.