എല്‍.ഡി ക്ലാര്‍ക്ക് കരാര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ എരഞ്ഞിപ്പാലത്തുളള താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
19,950 രൂപയാണ് പ്രതിമാസ വേതനം.
60 വയസ് കവിയരുത്.
അപേക്ഷകര്‍ അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന.
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനനതീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷിക്കണം.
പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം.
സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെയെങ്കിലും തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷ, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് 673032 എന്ന വിലാസത്തില്‍ അയയ്ക്കണം.
അവസാന തിയതി : ഒക്ടോബര്‍ 5, 2017