എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്

521
0
Share:

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലായിരിക്കും നിയമനം. 147 ഒഴിവുകളാണുള്ളത്. ജനറല്‍-92, ഒ.ബി.സി-11, എസ്.സി-23, എസ്.ടി-21 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: പത്താം ക്ളാസും മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍/ഫയറില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ളോമയും. അല്ളെങ്കില്‍ റെഗുലറായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ നേടിയ പ്ളസ് ടു. കുറഞ്ഞ പ്രായപരിധി 18. കൂടിയ പ്രായപരിധി ജനറല്‍ വിഭാഗക്കാര്‍ക്ക് 30ഉം ഒ.ബി.സിക്കാര്‍ക്ക് 33ഉം എസ്.സി, എസ്.ടിക്കാര്‍ക്ക് 35ഉം ആണ്. 2017 മാര്‍ച്ച് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് അല്ളെങ്കില്‍ 2016 മാര്‍ച്ച് 31നുമുമ്പ് നേടിയ മീഡിയം വെഹിക്കിള്‍ ലൈസന്‍സ് അല്ളെങ്കില്‍ 2015 മാര്‍ച്ച് 31നുമുമ്പ് നേടിയ എല്‍.എം.വി ലൈസന്‍സ് ആവശ്യമാണ്. പ്ളസ് ടുവിന് കമ്പ്യൂട്ടര്‍ സയന്‍സ് ഒരു വിഷയമായി പഠിക്കുകയോ എന്‍.സി.സി ‘ബി’ സര്‍ട്ടിഫിക്കറ്റ് നേടുകയോ ഏവിയേഷന്‍/റെഗുലര്‍/ഇന്‍ഡസ്ട്രിയല്‍ ഫയര്‍ സര്‍വിസില്‍ യോഗ്യതയോ എ.എ.ഐ ഫയര്‍ ട്രെയിനിങ് എസ്റ്റാബ്ളിഷ്മെന്‍റില്‍നിന്ന് ബേസിക് ഫയര്‍ ഫൈറ്റിങ് ട്രെയിനിങ് കോഴ്സോ നാഗ്പുരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില്‍നിന്ന് സബ് ഫയര്‍ ഓഫിസര്‍ കോഴ്സോ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ട്.
എഴുത്തുപരീക്ഷ, വൈദ്യപരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ട്രിച്ചി, ഹൈദരാബാദ്, മാംഗ്ളൂര്‍, തിരുവനന്തപുരം, അഗത്തി എന്നിവിടങ്ങളിലാണ് പരീക്ഷക്രേന്ദങ്ങള്‍.
അപേക്ഷിക്കേണ്ട വിധം: ഹിന്ദിയിലോ ഇംഗ്ളീഷിലോ പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ ചെന്നൈയില്‍ മാറാവുന്ന 100 രൂപയുടെ ഡി.ഡിയും സഹിതം THE REGIONAL EXECUTIVE DIRECTOR, Airports Authority of India, Southern Region, Chennai -600 027 എന്ന വിലാസത്തില്‍ അയക്കണം. (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. വിവരങ്ങള്‍ക്ക് : www.airportsindia.org.in  www.aai.aero

Share: