എന്‍.എഫ്.ഡി.ബി പ്രോജക്ടില്‍ കരാര്‍ നിയമനം

387
0
Share:

വിഴിഞ്ഞം സി.എം.എഫ്.ആര്‍.ഐയില്‍ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) കരാര്‍ വ്യവസ്ഥയില്‍ വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 4 ന് രാവിലെ 11 ന് നടക്കും. അഞ്ച് ഒഴിവുകളുണ്ട്.

21നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം (നിയമാനുസൃത ഇളവ് ലഭിക്കും) പ്രതിമാസം 15,500 രൂപയാണ് വേതനം. പത്താംക്ലാസ് പാസായിരിക്കണം.

ഹാച്ചറി ജോലിയിലും സീ കേജ് ഫാമിംഗിലും അറിവും പ്രവൃത്തി പരിചയവുമുണ്ടാവണം. നീന്തല്‍ അറിയുന്നതും കടലില്‍ ജോലി ചെയ്യാനുള്ള സന്നദ്ധതയും അഭികാമ്യം.

പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരണം. അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ അഭിമുഖത്തിനെത്തുമ്പോള്‍ കൊണ്ടുവരണം.

Share: