എന്യൂമറേറ്റര്‍ നിയമനം

Share:

കോഴിക്കോട്: ഫിഷറീസ് വകുപ്പ് ഇന്‍ലാൻറ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

യോഗ്യത : ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം.

പ്രതിമാസ വേതനം: യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ.
പ്രായ പരിധി: 21 മുതല്‍ 36 വയസ്സ് വരെ.

ഉദ്യോഗാര്‍ഥികള്‍ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം.
അപേക്ഷ ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
ഫോണ്‍ 0495-2383780

Share: