എക്‌സിക്യൂട്ടീവ് ഓഫീസർ അപേക്ഷ ക്ഷണിച്ചു

Share:

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-II തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആര്‍ പാര്‍ട്ട്-I റൂള്‍ അനുസരിച്ചുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷന്‍ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികള്‍ മുഖേന സര്‍പ്പിക്കണം.

അപേക്ഷ ജൂണ്‍ 15 ന് മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ് റ്റി.സി നമ്പര്‍ 28/2857 (1), കുന്നുംപുറം റോഡ്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 35 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: