എം ജി സര്‍വകലാശാല ഡിഗ്രി ഫലം പ്രസിദ്ധീകരിച്ചു

Share:

എം ജി സര്‍വകലാശാല 2016 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബികോം (മോഡല്‍ ഒന്ന്, രണ്ട്, മൂന്ന്), ബിബിഎ, ബിസിഎ, ബിഎസ്ഡബ്ള്യു, ബിബിഎം, ബിഎഫ്ടി, ബിടിഎസ് (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബികോം പരീക്ഷ എഴുതിയ 12,367 വിദ്യാര്‍ഥികളില്‍ 4668 പേര്‍ വിജയിച്ചു (വിജയശതമാനം 37.74), 2421 വിദ്യാര്‍ഥികള്‍ എഴുതിയ ബിസിഎ പരീക്ഷയില്‍ 38.41 ശതമാനവും, 2375 പേര്‍ എഴുതിയ ബിബിഎ പരീക്ഷയില്‍ 31.16 ശതമാനവും, 151 പേര്‍ എഴുതിയ ബിടിഎസ് പരീക്ഷയില്‍ 21.19 ശതമാനവും, 123 പേര്‍ എഴുതിയ ബിബിഎം പരീക്ഷയില്‍ 34.15 ശതമാനവും, 124 പേര്‍ എഴുതിയ ബിഎസ്ഡബ്ള്യു പരീക്ഷയില്‍ 41.94 ശതമാനവും, 42 പേര്‍ എഴുതിയ ബിഎഫ്ടി പരീക്ഷയില്‍ 28.57 ശതമാനവും വിജയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം. www.mguniversity.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

Share: