എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നാലിന്

Share:

 
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് ആഗസ്ത് നാലിന് അഭിമുഖം നടത്തുന്നു.

ഓഫീസ് കോ-ഓർഡിനേറ്റർമാർ (ബിരുദം, സ്ത്രീകൾക്ക് മുൻഗണന), മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവ് (ബിരുദം, എംബിഎ മാർക്കറ്റിംഗ്), ഫീൽഡ് സർവീസ് എഞ്ചിനീയർമാർ ((ഐറ്റിഐ/ ഡിപ്ലോമ ഇലക്‌ട്രോണിക്‌സ്), കണ്ടന്റ് ഡെവലപ്പർ (ഏതെങ്കിലും വിഷയത്തിൽ ബിരുദം/ പി.ജി.യും ബി.എഡും) എന്നിവയിലാണ് അഭിമുഖം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10.30ന് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04812563451, 9605774945, 9961760233

Share: