ഉഡാന്‍ പദ്ധതി: പെൺകുട്ടികൾക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

766
0
Share:

പെണ്‍കുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയിലൂടെ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം. ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് പഠനത്തിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (IITS) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്് ഓഫ് ടെക്‌നോളജി (NITS) കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ / സാങ്കേതിക സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനത്തിന് പ്രാപ്തമാക്കാനുള്ള പരിശീലന സഹായമാണ് ലഭ്യമാക്കുക.

ഓണ്‍ലൈനായും ഓഫ്‌ലൈനായുമൊക്കെയുള്ള വിപുലമായ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് , ഹോസ്റ്റല്‍ ചാര്‍ജ്ജുകള്‍ എന്നിവ ഈ ധനസഹായത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതാണ് . ട്യൂട്ടോറിയല്‍സ് , ലക്‌ച്ചേഴ്‌സ് , സ്റ്റഡിമെറ്റീരിയല്‍സ് എന്നിവയും പരിശീലനങ്ങളുടെ ഭാഗമായിട്ടുണ്ടാവും . സി.ബി.എസ്.ഇ.യ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല.

കേരളത്തില്‍ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് നഗരങ്ങളിലാണ് പരിശീലന സൗകര്യമൊരുക്കുക.
കേന്ദ്രീയ വിദ്യാലയങ്ങള്‍ / ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ / ഇന്ത്യയിലെ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ എടുത്ത് പഠിക്കുന്ന ഭാരതീയരായ പെണ്‍കുട്ടികള്‍ക്കാണ് ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നത്.

പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൊത്തം 70 ശതമാനം മാര്‍ക്കില്‍ / തുല്യഗ്രേഡില്‍ കുറയാതെയും സയന്‍സ് / മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്ക് / തുല്യഗ്രേഡില്‍ കുറയാതെയും നേടി വിജയിച്ചിട്ടുള്ളവരായിരിക്കണം . വാര്‍ഷിക കുടുംബ വരുമാനം 6 ലക്ഷം രൂപയ്ക്ക് താഴെയാവണം. മെരിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

PH: 011232114737- Email: udan.cbse@gmail.com.

കൂടുതല്‍വിവരങ്ങള്‍ www.cbseacademic.in, www.cbse.nic.in, www.cbseonline.nic.in/regn/udaan.html എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Share: