ഇൻസ്ട്രക്ടർ ഒഴിവ്

എറണാകുളം: കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഓപ്പറേഷൻ ആൻറ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എസ് സി വിഭാഗം ഒഴിവിലേയ്ക്ക് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം നടത്തുന്നു .
മെക്കാനിക്ക് ഡീസൽ/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തി പരിചയവും / എ൯.എ.സി സർട്ടിഫിക്കറ്റും ആറ് വർഷത്തെ പ്രവർത്തി പരിചയവും ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമയും /അഞ്ച് വർഷം പ്രവർത്തപരിചയവും / മെക്കാനിക്ക് അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിംഗ് ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയവും ആണ് യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10 ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
ഫോൺ:8089789828,0484-2557275