ഇന്ത്യ൯ ഓയിലിൽ 1459 അപ്രന്‍റിസ് ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍റെ റിഫൈനറികളിലും കേരളം ഉള്‍പ്പെടുന്ന സതേൺ റീജണിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനിലും അപ്രന്‍റിസ്ഷിപ്പിന് അവസരം.
ഗുവാഹട്ടി, ദിഗ്ബോയ്, ബോണ്‍ഗായ്ഗം, ബറൌനി,വഡോദര, ഹാല്‍ദിയ, മധുര, പാനിപ്പത്ത്, പാരദ്വീപ് എന്നിവിടങ്ങളിലായി 1105.സതേണ്‍ റീജണില്‍ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക,കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് അവസരം. ആകെ 354 ഒഴിവുകൾ ആണ് ഉള്ളത്.
അപ്രന്‍റിസ്ഷിപ്പ് റിഫൈനറികളിൽ
അറ്റന്‍ഡന്‍റ്, ഓപ്പറേറ്റര്‍, ഫിറ്റര്‍, ബോയ്ലര്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ, ഇന്‍സ്റ്രുമെന്‍റേഷ൯, എന്നീ ട്രേഡുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
ട്രേഡുകളനുസരിച്ച് ഓരോ യൂണിറ്റുകളിലുമുള്ള ഒഴിവുകൾ പട്ടികയിൽ നല്‍കിയിട്ടുണ്ട്.
യോഗ്യത: ട്രേഡ് അപ്രന്‍റിസ്/അറ്റന്‍ഡന്‍റ് ഓപ്പറേറ്റ൪ (കെമിക്കല്‍ പ്ലാന്‍റ്) –ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയൽ കെമിസ്ട്രിയിൽ ത്രിവത്സര ബി.എസ്.സി ബിരുദം.
ട്രേഡ് അപ്രന്‍റിസ് (ബോയ്ലര്‍)-ഫിസിക്സ്, മാത്സ്, കേമിസ്ട്രി/ഇന്‍ഡസ്ട്രിയൽ കെമിസ്ട്രിയില്‍ ത്രി വത്സര ബി.എസ്.സി ബിരുദം.
ട്രേഡ് അപ്രന്‍റിസ് (ഫിറ്റര്‍) –മെട്രിക്കുലേഷ൯, ഫിറ്റര്‍ ട്രേഡിൽ ഐ.ടി.ഐ.
ടെക്നീഷ്യന്‍ അപ്രന്‍റിസ് (കെമിക്കല്‍)-കെമിക്കല്‍/റിഫൈനറി & പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
ടെക്നീഷ്യന്‍ അപ്രന്‍റിസ് (മെക്കാനിക്കൽ )-മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
ടെക്നീഷ്യന്‍ അപ്രന്‍റിസ് (ഇലക്ട്രിക്കല്‍ )-ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
ടെക്നീഷ്യന്‍ അപ്രന്‍റിസ് (ഇന്സ്ട്രുമെന്‍റേഷ൯ )- ഇന്സ്ട്രുമെന്‍റേഷ൯ എന്‍ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
2017 ഒക്ടോബർ 31 അടിസ്ഥാനമാക്കിയാണ് യോഗ്യത നിശ്ചയിക്കുന്നത്. ബി.ഇ, ബി.ടെക്, എം.ബി.എ തുടങ്ങിയ യോഗ്യത ഉള്ളവരും മുന്‍പ് അപ്രന്‍റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരും യോഗ്യതാ കോഴ്സ് പാസായി മൂന്നു വര്‍ഷം കഴിഞ്ഞവരും അപേക്ഷിക്കേണ്ടതാണ് പ്രായം: 2017 ഒക്ടോബർ 31 നു 18 നും 24നും ഇടയിൽ. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.iocl.com
ഓണ്‍ ലൈ൯ ആയി അപേക്ഷിക്കേണ്ട തീയതി: നവംബര്‍ 11
ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 18