ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിൻ : കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

718
0
Share:

തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ 2016 ഡിസംബര്‍ 31 വരെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ (ആയുര്‍വേദ, സിദ്ധ, യുനാനി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും കേന്ദ്ര കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഗവ. സെക്രട്ടേറിയറ്റിലെ അനക്‌സ്-2 അഞ്ചാംനിലയിലെ റൂം നമ്പര്‍ 450 ലെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തില്‍ പ്രവൃത്തിദിവസങ്ങളില്‍ ഓഫീസ് സമയത്ത് പരിശോധിക്കാം.

സര്‍ക്കാര്‍ വെബ്‌സൈറ്റായ www.kerala.gov.in ലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഓഗസ്റ്റ് 31  നകം  ആര്‍. വേണുഗോപാലന്‍ ഉണ്ണിത്താന്‍, റിട്ടേണിംഗ് ഓഫീസര്‍ ആന്റ് അഡീഷണല്‍ സെക്രട്ടറി, ആയുഷ് വകുപ്പ്, സി.സി.ഐ.എം ഇലക്ഷന്‍- കേരള 2017, റൂം നമ്പര്‍ 450, അനക്‌സ്-2, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ അറിയിക്കണം.

Share: