ആയുർ സാന്ത്വനം: വാക് ഇൻ ഇൻറർവ്യു
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായി 2024-25 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർ സാന്ത്വനം (ആയുർവേദ പാലിയേറ്റീവ് പരിചരണം) പദ്ധതിയിലേക്ക് ചുവടെ ചേർക്കുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മെഡിക്കൽ ഓഫീസറുടെ അഞ്ചൊഴിവുകളുണ്ട്. പ്രായപരിധി 40 വയസ്. ടി.സി.എം.സി അംഗീകാരം ഉണ്ടാകണം. യോഗ്യത: ആയുർവേദം ബി.എ.എം.സി ഡിഗ്രി.പാലിയേറ്റീവ് പരിശീലനം കിട്ടിയവർക്ക് മുൻഗണന ലഭിക്കും.
നഴ്സുമാരുടെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബി.എസ്.സി നഴ്സിങ്/ ജി.എൻ.എം. (ഒരു വർഷത്തെ പ്രവൃത്തിപരിചയം), നഴ്സിങ് കൗൺസിൽ അംഗീകാരം ആണ് യോഗ്യതകൾ. പ്രായപരിധി 40.
മൾട്ടിപർപ്പസ് വർക്കർ (തെറാപ്പിസ്റ്റ്) തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. ഡി.എ.എം.ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. പ്രായപരിധി 40.
ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവാണുള്ളത്. എസ്.എസ്.എൽ.സി, ഡി.സി.എ/ പി.ജി.ഡി.സി.എ ആണ് യോഗ്യത. പ്രായപരിധി 40 വയസ്.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഹാജരാകണം.